ചത്ത പോത്തുകളെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പേരാവൂര്‍:ഇരിട്ടി -പേരാവൂര്‍ റൂട്ടില്‍ കല്ലേരിമലയിലും നിടുംപൊയിൽ ഇരുപത്തിയേഴാം മൈലിലും ചത്ത പോത്തുകളെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് പോത്തുകളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് .
പേരാവൂര്‍ പഞ്ചായത്ത് അംഗം വി.എം. രഞ്ചുഷയുടെ നേതൃത്ത്വത്തിൽ കല്ലേരിമലയിലെ പോത്തിന്റെ ജഢം മറവ് ചെയ്തു.ഇരുപത്തേഴാം മൈലിലെ ജഡം വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സംസ്‌കരിച്ചു.