പോക്സോ കേസിൽ പ്രതിയായ ചാലാട് സ്വദേശിയെ നാല് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു

കണ്ണൂർ:പോക്സോ കേസിൽ പ്രതിയെ നാല് വർഷം കഠിന തടവിന് പോക്സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചു. ചാലാട് പള്ളിയാം മൂല കോളനിയിലെ പി.സി റിനു ബിനെയാണ് (33) കുറ്റക്കാരനാണെന്ന് കണ്ടെത്തി കണ്ണൂർ അതിവേഗ പോക്സോ കോടതി ജഡ്ജി നിഷി ജി.എസ് ശിക്ഷിച്ചത്.
2020 ഫെബ്രുവരി മാസം പതിനേഴാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സബ്ബ് ഇൻസ്പെക്ടർ പി ജെ വിജയമണിയാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യുഷനു വേണ്ടി അഡ്വക്കേറ്റ് പ്രീത കുമാരി ഹാജരായി.