പേരാവൂർ – ഇരിട്ടി റോഡിൽ മരം പൊട്ടി വീണ് കെട്ടിടം ഭാഗികമായി തകര്‍ന്നു

കാക്കയങ്ങാട്: ഇരിട്ടി – പേരാവൂര്‍ റൂട്ടില്‍ ആയിച്ചോത്ത് മരംപൊട്ടി വീണ് കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഭാഗികമായി തകര്‍ന്നു.ഞായറാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം.അടിവശം ദ്രവിച്ച മരം കെട്ടിടത്തിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു.മരം പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റി ഗതാഗതം പൂർവ സ്ഥിതിയിലാക്കി.