Connect with us

Kerala

കളമശേരി സ്‌ഫോടനം: ഒരാൾകൂടി മരിച്ചു; മരണസംഖ്യ ഏഴായി

Published

on

Share our post

കൊച്ചി : കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങര തൊട്ടിയിൽ കെ.വി. ജോണാണ്‌ (76) മരിച്ചത്‌. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ്‌ മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ജോണിന്റെ ആരോഗ്യനില ഇടയ്‌ക്ക്‌ മെച്ചപ്പെട്ടിരുന്നു. എന്നാൽ, സ്ഥിതി വഷളായതിനെത്തുടർന്ന്‌ വ്യാഴാഴ്ച മുതൽ വെന്റിലേറ്ററിലായി. ഡയാലിസിസിനും വിധേയനാക്കി. വൃക്കകളടക്കം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ശനിയാഴ്ച വൈകിട്ട്‌ മരിച്ചു. വില്ലേജ് അസിസ്റ്റന്റായിരുന്നു. സംസ്കാരം പിന്നീട്‌.

മക്കൾ: ലിജോ (ബിസിനസ്, മുതലക്കോടം), ലിജി (എറണാകുളം), ലിന്റോ (യു.എസ്.എ). മരുമക്കൾ: മിന്റു (കളത്തൂർ മഠത്തിൽ പള്ളിക്കത്തോട്), സൈറസ് (വടക്കേ കുടിയിരുപ്പിൽ കൂത്താട്ടുകുളം), റീന.

ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. വണ്ണപ്പുറം സ്വദേശി കുമാരി, പെരുമ്പാവൂർ വട്ടോളിപ്പടിയിലെ ലിയോണ പൗലോസ്‌, ഗണപതി പ്ലാക്കലിലെ മോളി ജോയ്‌, മലയാറ്റൂരിലെ റീന, മക്കളായ ലിബ്‌ന (12), പ്രവീൺ (24) എന്നിവരാണ്‌ നേരത്തേ മരിച്ചത്‌. ഒക്‌ടോബർ 29ന്‌ കളമശേരിയിലെ സാമ്ര കൺവൻഷൻ സെന്ററിൽ ചേർന്ന യഹോവയുടെ സാക്ഷികളുടെ കൺവൻഷനിലാണ്‌ സ്‌ഫോടനം നടന്നത്‌. പ്രതി ചിലവന്നൂർ സ്വദേശി ഡൊമിനിക്‌ മാർട്ടിൻ റിമാൻഡിലാണ്‌.


Share our post

Kerala

മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല; ഹൈക്കോടതി

Published

on

Share our post

തിരുവനന്തപുരം: മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം. ശ്രേയ കേസര്‍വാണിയുടെയും ഭര്‍ത്താവിന്റെയും ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ റിട്ട് ഹരജി തള്ളിയത്. റിട്ട് ഹരജിയില്‍ ഇപ്പോള്‍ ഉത്തരവിടേണ്ട ആവശ്യമില്ല. ഭീഷണിയില്ലാത്ത ദമ്പതികള്‍ പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടണം. ഗൗരവകരമായ ഭീഷണി ദമ്പതികള്‍ നേരിടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുകള്‍ നിലവിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയ യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.


Share our post
Continue Reading

Kerala

ഗുരുവായൂരില്‍ 139 വിവാഹങ്ങള്‍; നടപ്പുരനിറഞ്ഞ് ജനം

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്രത്തില്‍ ഇന്നലെ 139 വിവാഹങ്ങള്‍ നടന്നു. ദേവസ്വം വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ വിവാഹത്തിനെത്തിയവരും ഭക്തജനങ്ങളുമായി നടപ്പുര നിറഞ്ഞു. വധൂവരന്മാർ മണ്ഡപത്തിലേക്കെത്താൻ ബുദ്ധിമുട്ടി. വിവാഹങ്ങള്‍ കൂടുതലുള്ള ദിവസങ്ങളില്‍ സാധാരണ ദേവസ്വം മുന്നൊരുക്കം നടത്താറുണ്ട്. കിഴക്കേ നടപ്പുരയില്‍ വണ്‍വേ സംവിധാനം ഏർപ്പെടുത്തുന്നതിനാല്‍ വിവാഹത്തിനെത്തുന്നവർക്ക് തിരക്കനുഭവപ്പെടാതെ വിവാഹ മണ്ഡപത്തിലെത്താനാകും. കൂടുതല്‍ പോലീസിനേയും നിയോഗിക്കാറുണ്ട്. എന്നാല്‍ ഇന്നലെ ഈ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയില്ല. സെക്യൂരിറ്റി മാത്രമാണ് ജനങ്ങളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. നാലു വിവാഹമണ്ഡപങ്ങളിലുമായാണു വിവാഹങ്ങള്‍ നടന്നത്. ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


Share our post
Continue Reading

Kerala

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ധനസഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി സർക്കാർ

Published

on

Share our post

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള 300 രൂപ സഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി സർക്കാർ. സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഉപജീവനമാർഗ്ഗം ഇല്ലെന്ന സത്യവാങ്മൂലം ദുരന്തബാധിതർ നൽകണമെന്ന് സർക്കാർ അറിയിച്ചു. ഏപ്രിൽ 19 മുതൽ സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. ആയിരം രൂപയുടെ കൂപ്പൺ ജില്ലാ ഭരണകൂടം മുഖേന ലഭ്യമാക്കി എന്നും സർക്കാർ വ്യക്തമാക്കി. 300 രൂപ സഹായം മുടങ്ങിയതും ഭക്ഷ്യ കൂപ്പൺ നൽകാത്തതും ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!