സി.ബി.എസ്.ഇ പത്ത്, 12 പരീക്ഷ ഫലത്തിൽ ഇനി മാർക്ക് ശതമാനമില്ല; പരിഷ്കരണവുമായി ബോർഡ്

Share our post

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷാ ഫലത്തിൽ ഇനി മുതൽ വിദ്യാർഥികളുടെ ആകെ മാർക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോർഡ്. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ പരീക്ഷയിലെ മാർക്കിന്റെ ശതമാനം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾ കണക്കാക്കണമെന്ന് ബോർഡ് അറിയിച്ചു. കുട്ടികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാനാണ് സി.ബി.എസ്.ഇ തീരുമാനം.

ഇനി മുതൽ ഒരു തരത്തിലുള്ള ഡിവിഷനോ ഡിസ്റ്റിങ്ഷനോ ബോർഡിന്റെ പരീക്ഷാ ഫലത്തിൽ ഉണ്ടാവില്ലെന്ന് പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു. പരീക്ഷാ മാർക്ക് ബോർഡ് കണക്കാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യില്ല. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങളാണ് മാർക്ക് കണക്കാക്കിയെടുക്കേണ്ടത്. വിദ്യാർഥി അഞ്ചിലേറെ വിഷയങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ മികച്ച അഞ്ചെണ്ണം ഏതൊക്കെയെന്ന് ഉന്നത വിദ്യാഭ്യസത്തിനായി സമീപിക്കുന്ന സ്ഥാപനത്തിന് തീരുമാനിക്കാമെന്ന് ഭരദ്വാജ് വിശദീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!