വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവതി പിടിയിൽ

പയ്യന്നൂർ: പയ്യന്നൂരിൽ വിൽപ്പനക്കായ് എത്തിച്ച ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ.കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി നിഖിലയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിന്റെ പിടിയിലായത്.തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. കെ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.
യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ മാരായ പി .ആർ സജീവ്, അഷറഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർ മാരായ പി. ആർ വിനീത്, പി. സൂരരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ. വി രതിക,അജിത്ത് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.