കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച

കണ്ണൂര്‍:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ 27 വരെ ജില്ലയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 10.30ന് ഹോട്ടല്‍ റോയല്‍ ഒമേര്‍സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ നിര്‍വഹിക്കും.
പാല്‍, മാംസം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തും. ജില്ലയില്‍ 91706 പശുക്കളേയും 2446 എരുമകളേയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും.