മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ കുടിശ്ശിക ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30 വരെ നീട്ടി.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക ഒടുക്കു വരുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ തൊഴില്‍ ഉടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കണം. ഇവർക്ക് ബോര്‍ഡിന്റെ അനുമതിയോടെ കുടിശ്ശിക ഒടുക്കാന്‍ അവസരം നല്‍കും. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഫോൺ:0497 2705197