ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളിലെ നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷക്ക് (കോമണ്‍ റിക്രൂട്ട്മെന്റ് എക്സാമിനേഷന്‍) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 3059 ഒഴിവുണ്ട്. ടെക്നിക്കല്‍, ക്ലറിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ തസ്തികകളിലാണ് ഒഴിവ്. ഭട്ടിന്‍ഡ, ഭോപാല്‍, ബിബിനഗര്‍, ബിലാസ്പുര്‍, ദിയോഗര്‍, ഗുവാഹട്ടി, ജോധ്പുര്‍, കല്യാണി, മംഗളഗിരി, നാഗ്പുര്‍, പട്ന, റായ്ബറേലി, ഋഷികേശ്, വിജയ്പുര്‍ എയിംസുകളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 18/20 തീയതിയിലായിരിക്കും പരീക്ഷ. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും.
കോഡിങ് ക്ലാര്‍ക്ക്/ മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍: ഒഴിവ്-199. യോഗ്യത- ബി.എസ്.സി.(മെഡിക്കല്‍ റെക്കോര്‍ഡ്സ്). അല്ലെങ്കില്‍ സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പിങ്ങില്‍ കുറഞ്ഞത് ആറ് മാസത്തെ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-2.
ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ എല്‍.ഡി. ക്ലാര്‍ക്ക്: ഒഴിവ്-142. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് വിജയം/ തത്തുല്യവും മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-2.
ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ / ഓഫീസ് അസിസ്റ്റന്റ്: ഒഴിവ്-123. യോഗ്യത-ബിരുദം/ തത്തുല്യവും കംപ്യൂട്ടര്‍ പ്രാവീണ്യവും. പ്രായം 21-30. ശമ്പളസ്‌കെയില്‍: ലെവല്‍-6.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III/ നഴ്സിങ് ഓര്‍ഡര്‍ലി: ഒഴിവ്-417. യോഗ്യത: പത്താം ക്ലാസ്സും ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. ഹോസ്പിറ്റലില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-1.
സീനിയര്‍ നഴ്സിങ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഗ്രേഡ്- I : ഒഴിവ്- 555. യോഗ്യത: നാല് വര്‍ഷത്തെ ബി.എസ്.സി. നഴ്സിങ്/ ബി.എസ്.സി. (പോസ്റ്റ് ബേസിക്)/ തത്തുല്യം, ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം21-35. ശമ്പളസ്‌കെയില്‍: ലെവല്‍-8.
ടെക്നിക്കല്‍ അസിസ്റ്റന്റ് / ടെക്നീഷ്യന്‍ (ലബോറട്ടറി): ഒഴിവ്-180. യോഗ്യത- മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ബി.എസ്.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25-35. ശമ്പളസ്‌കെയില്‍: ലെവല്‍-6.
ടെക്നീഷ്യന്‍ (ഒ.ടി.): ഒഴിവ്-104. യോഗ്യത- ഒ.ടി. ടെക്നോളജിയില്‍ ബി.എസ്.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ സയന്‍സ് പ്ലസ്ടുവും ഒ.ടി. ടെക്നോളജിയില്‍ ഡിപ്ലോമയും എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25-35. ശമ്പളസ്‌കെയില്‍: ലെവല്‍-6.
ഫാര്‍മസിസ്റ്റ്: ഒഴിവ്-100. യോഗ്യത-ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും. പ്രായം 21-27. ശമ്പളസ്‌കെയില്‍: ലെവല്‍-4.
മറ്റു തസ്തികള്‍: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/ സിവില്‍/ എ.സി. ആന്‍ഡ് റഫ്രിജറേഷന്‍), ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് തെറാപിസ്റ്റ്, സി.എസ്.എസ്.ഡി.ടെക്നീഷ്യന്‍, ഡാര്‍ക്ക് റൂം അസിസ്റ്റന്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, ഫയര്‍ ടെക്നീഷ്യന്‍, ഗാസ്/ പമ്പ് മെക്കാനിക്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, എ.സി.), ജൂനിയര്‍ സ്റ്റോര്‍ ഓഫീസര്‍, ജൂനിയര്‍ വാര്‍ഡന്‍, ലാബ് അറ്റന്‍ഡന്റ്, ലൈബ്രേറിയന്‍, ലൈബ്രറി അറ്റന്‍ഡന്റ്, ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍), മാനിഫോള്‍ഡ് ടെക്നീഷ്യന്‍, മെക്കാനിക്, മെഡിക്കല്‍ റെക്കോര്‍ഡ് ഓഫീസര്‍, ഒപ്റ്റോമെട്രിസ്റ്റ്, പെര്‍ഫ്യൂഷനിസ്റ്റ്, പേഴ്സണല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, പ്ലംബര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, സ്റ്റോര്‍ അറ്റന്‍ഡന്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക്, ടെക്നീഷ്യന്‍ (പ്രോസ്തറ്റിക്സ്), ടെക്നീഷ്യന്‍ (റേഡിയോളജി), വാര്‍ഡന്‍, വയര്‍മാന്‍, യോഗ ഇന്‍സ്ട്രക്ടര്‍ തുടങ്ങി നൂറോളം തസ്തികകള്‍.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3000 രൂപയും എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 2400 രൂപയുമാണ് ഫീസ്.
ഭിന്നശഷിക്കാര്‍ക്ക് ഫീസ് ബാധകമല്ല.
അപേക്ഷ: വിശദവിവരങ്ങള്‍- https://www.aiimsexams.ac.in/info/Recruitments_new.html എന്ന വെബ്സെെറ്റിൽ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഡിസംബര്‍ 1.