പബ്ലിക്ക് വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധവേണം : മുന്നറിയിപ്പുമായി പോലീസ്

Share our post

കൊച്ചി : മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്സ്പോട്ടുകളിലേക്ക് നിങ്ങളുടെ ഡിവൈസ് കണക്റ്റ് ചെയ്ത് വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്തിയെടുക്കാൻ സാധിക്കും. സാമ്പത്തിക ഇടപാട് നടത്തുന്ന സൈറ്റുകൾ ഉൾപ്പെടെ – മറ്റ് വെബ്സൈറ്റുകൾ ഉപയോഗിച്ചാൽ യൂസർ ഐ.ഡികളും പാഡുകളും ഹാക്ക് ചെയ്യുന്നതിനുവരെ വഴിയൊരുക്കിയേക്കാം. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല.

നിങ്ങൾ ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അവർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കൾക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്.

സാമ്പത്തിക വിവരങ്ങൾ സൂക്ഷിക്കുന്ന സൈറ്റുകൾ ഉൾപ്പെടെ – മറ്റ് വെബ്സൈറ്റുകളിൽ നിങ്ങളുടെ യൂസർ ഐഡികളും പാഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റുകളിലെ ആൾക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാർക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, അവർക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാം. പൊതുജനങ്ങൾ ജാഗ്രതരായിരിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!