കൈകോർക്കാം, ഈ പിഞ്ചോമനയുടെ ജീവനായി

തലശ്ശേരി: ഒന്നര വയസ്സുകാരൻ കാരുണ്യമതികളുടെ സഹായം തേടുന്നു. പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട് സദഫിൽ ശബീബ് കോറോത്ത്-സുമയ്യ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ വിൽദാൻ ബിൻ ശബീബാണ് മാരകമായ അർബുദരോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ഇതുവരെയുള്ള ചികിത്സക്ക് 26 ലക്ഷത്തോളം രൂപ ചെലവായി. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയാൽ രോഗം പൂർണമായി ഭേദപ്പെടുത്താമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്യുന്ന മരുന്നിലാണ് പ്രതീക്ഷ. ഇതിന് 60 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും ഭീമമായ സംഖ്യ കുടുംബത്തിന് താങ്ങാനാവുന്നതല്ല.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ചികിത്സ ഫണ്ട് സമാഹരിക്കുന്നതിന് സഹായകമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ചമ്പാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി യു.പി. മൊയ്തു ഹാജി രക്ഷാധികാരിയും പി.കെ. ഹനീഫ ചെയർമാനും റഹീം ചമ്പാട് ജനറൽ കൺവീനറുമായുള്ളതാണ് കമ്മിറ്റി. ഫണ്ടിലേക്ക് സഹായം നൽകണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു.
കെ. ശബീബ്, കനറാ ബാങ്ക് അക്കൗണ്ട് നമ്പർ: 110154321705, ഐ.എഫ്.എസ്.സി: സി.എൻ.ആർ.ബി 0014223, സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് നമ്പർ: 0078053000080435, ഐ.എഫ്.എസ്.സി: എസ്.ഐ.ബി.എൽ: 0000078, ജി പേ-ഫോൺപേ നമ്പർ: 9526523202.