കണ്ണൂർ പുല്ലുപ്പിൽ കാറിടിച്ചു പരുക്കേറ്റ വയോധികൻ മരിച്ചു

കണ്ണൂർ :കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വയോധികൻ മരിച്ചു . കുണ്ടത്തിൽ പുതിയപുരയിൽ കെ പി മുഹമ്മദ് അഷ്റഫാണ് (63) മരിച്ചത്. പുല്ലൂപ്പി നൂർ മസ്ജിദിന് സമീപത്ത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം.
പരിക്കേറ്റ അഷറഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ജമീല: മക്കൾ അജ്മൽ ,അമീർ ,അൻസില.