റിമാൻഡിലായ കണ്ടക്ടർക്കെതിരെ വീണ്ടും പോക്സോ കേസ്

തളിപ്പറമ്പ്: റിമാൻഡിൽ കഴിയുന്ന ബസ് കണ്ടക്ടറുടെ പേരിൽ, 13 കാരിയുടെ പരാതിയിൽ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന ആലക്കോട് വെള്ളാട് സ്വദേശി ടി.ആർ. ഷിജുവിനെ (34) തിരെയാണ് തളിപ്പറമ്പ് പൊലിസ് വീണ്ടും കേസെടുത്തത്.
24ന് രാവിലെ സ്കൂളിലേക്ക് വരുകയായിരുന്ന പെൺകുട്ടിയെ ബസിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്ത ഷിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് മറ്റൊരു പെൺകുട്ടിയെകൂടി കണ്ടക്ടർ ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. തുടർന്നാണ് തളിപ്പറമ്പ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ ഷിജുവിന്റെ പേരിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.