കൂത്തുപറമ്പിൽ വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് : മെരുവമ്പായിൽ സ്ക്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അപകടം. ഇന്ന് പുലർച്ചെയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.