സംവിധായകൻ രഞ്ജൻ പ്രമോദിന്റെ പിതാവ് അന്തരിച്ചു

നടുവണ്ണൂർ (കോഴിക്കോട്): തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ രഞ്ജൻ പ്രമോദിന്റെ പിതാവ് കാവുന്തറ കോതേരിയിലെ ഒ.പി. പ്രഭാകരൻ നായർ (86) അന്തരിച്ചു.
കോഴിക്കോട് കെ.ഡി.സി. ബാങ്ക് മുൻ സീനിയർ മാനേജരായിരുന്നു. ‘മുസ്സാക്കും പന്തക്കുറ്റിയും’ എന്ന കഥ എഴുതിയിട്ടുണ്ട്. പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു.
ഭാര്യ: പത്മിനി അമ്മ. മറ്റുമക്കൾ: പ്രജോഷ് തേവർപള്ളി (ബി.ജെ.പി. നടുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി). മരുമക്കൾ: ജസ്സി (അധ്യാപിക, തിരുനാവായ ഹയർ സെക്കൻഡറി സ്കൂൾ), ശ്രീലേഖ. സഹോദരങ്ങൾ: ഒ.പി. രവീന്ദ്രൻ നായർ (റിട്ട. ഭാരത് ഇലക്‌ട്രോണിക്സ്, ബെംഗളൂരു), പപ്പൻ കാവിൽ (കേരളാ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ്), ബാലാമണി അമ്മ, രാജഗോപാലൻ (റിട്ട. അധ്യാപകൻ, എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കല്പറ്റ), വത്സല.