കഞ്ചാവും ബ്രൗൺഷുഗറുമായി മൂന്നുപേർ പിടിയിൽ

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 6.45 ഗ്രാം ബ്രൗൺഷുഗറും 25 ഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തലശ്ശേരി സ്വദേശി വി.പി. നൗഷാദ് (32), മുഴപ്പിലങ്ങാട് എ.കെ.ജി. റോഡിലെ രാഹുൽ കണ്ണൻ (25), തലശ്ശേരി മട്ടാന്പ്രം പള്ളിക്ക് സമീപം ടി.കെ. ഹൗസിൽ മുഹമ്മദ് അനസ് (27) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിച്ചത്. തലശ്ശേരി ഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തുന്നവരാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ പി.കെ. ദിനേശൻ, പി.പി. സുഹൈൽ, സി.എച്ച്. റിഷാദ്, എൻ. രജിത്ത് കുമാർ, എം. സജിത്ത്, പി.വി. ഗണേഷ് ബാബു, എം. അജിത്ത്, ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണി, അബ്ദുൾ സത്താർ, കെ. സജേഷ്, എം. ബൈജു എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.