ജനകീയ വികസന സമിതി രൂപവത്കരിച്ചു

പേരാവൂർ : പഞ്ചായത്തിലെ പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ വാഹനഗതാഗത യോഗ്യമായ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വേഗം കൂട്ടാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്ര ആഘോഷക്കമ്മിറ്റി സെക്രട്ടറി കെ.വി. സന്തോഷ്, കെ. പത്മദാസ്, പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.
പാലം നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവ ഇടപെടലുകൾ നടത്തി പാലം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകി. ജനകീയ വികസന സമിതി ഭാരവാഹികൾ : കെ.വി. സന്തോഷ് (കൺ.), സുരേഷ് ബാബു ആക്കൽ (ചെയ.).