വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്രസർവകലാശാല അധ്യാപകന് സസ്പെൻഷൻ

Share our post

കാസർകോട് : വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കേന്ദ്രസർവകലാശാല അധ്യാപകന് സസ്പെൻഷൻ. ഇംഗ്ലീഷ് താരതമ്യ വിഭാഗം അസി. പ്രൊഫസർ ഡോ. ബി. ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമികാന്വേഷണത്തിൽ, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. 

പരാതിയെത്തുടർന്ന് രണ്ടാഴ്‌ചയായി ഇയാളെ ക്ലാസെടുക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവിൽ മുൻകൂട്ടി അനുമതിയില്ലാതെ സർവകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ചുമതലയുള്ള ഡോ. കെ.സി. ബൈജു നൽകിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

നവംബർ 13-നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ഇന്റേണൽ പരീക്ഷയ്ക്കിടയിൽ ബോധരഹിതയായ വിദ്യാർഥിനിയെ, ആസ്‌പത്രിയിൽ കൊണ്ടുപോകും വഴി മോശമായി സ്‌പർശിച്ചുവെന്നും ക്ലാസിൽ അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നുമാണ് വിദ്യാർഥിനികൾ പരാതിപ്പെട്ടത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!