സന്നിധാനത്ത് അയ്യനെ കാണാൻ തിരക്കേറുന്നു

ശബരിമല : മണ്ഡലകാലം പന്ത്രണ്ടു ദിവസമാകുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,308 ഭക്തന്മാര്‍. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 51, 308 ഭക്തരാണ്.
രാവിലെ ഒൻപതു മണി വരെ 18,308 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്.
ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി മാത്രം ദര്‍ശനം നേടിയത് എഴുപത്തിനായിരം ഭക്തരാണ്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്.
അത് മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്.