കണ്ണൂരിൽ 600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ . മാവിച്ചേരി സ്വദേശി എം. ജോഷിയെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്.
തളിപ്പറമ്പ എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ രാജീവൻ. പി . കെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ, പൂവ്വം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് പൂവ്വത്ത് വച്ച് 600 ഗ്രാം കഞ്ചാവുമായി ജോഷിയെ പിടികൂടിയത്.
കർണ്ണാടകയിൽ നിന്നും വിൽപനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. റെയിഡിൽ സിവിൽ എക്‌സൈസ് ഓഫീസർ മാരായ കെ. മുഹമ്മദ് ഹാരിസ് , ഇ. എച്ച് ഫെമിൻ, ടി. വി വിജിത്ത് എന്നിവരും ഉണ്ടായിരുന്നു.