Connect with us

Kannur

അപകടത്തിലേക്ക് മിന്നൽ വേഗത്തിൽ

Published

on

Share our post

പരിയാരം: നമ്പർ പ്ലേറ്റ് മറച്ചുവച്ചും അഴിച്ചുമാറ്റിയും ന്യൂജൻ ബൈക്കുകളിൽ കൗമാരക്കാരുടെയും യുവാക്കളുടെയും ‘മിന്നൽ കറക്കം’. ഹെൽമറ്റ് ധരിക്കാതെയും 3 പേർ കയറിയുമുള്ള യാത്രകളാണു കൂടുതലുമെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇത്തരം സംഭവങ്ങളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളിൽ പലതിനും ആവശ്യമായ രേഖകളോ ഓടിച്ചവർക്ക് ലൈസൻസോ ഇല്ല. അപകടം പറ്റിയാൽ ഇൻഷുറൻസ് തുക ലഭിക്കുന്നതിനെ വരെ ഇതു ബാധിക്കും.

അമിത വേഗത്തിൽ പോകുന്ന ഇത്തരം ബൈക്കുകളിലുള്ള വട്ടംചുറ്റൽ വർധിച്ചതോടെ പൊലീസ് നടപടി കർക്കശമാക്കിയിട്ടുണ്ട്. പരിയാരം പൊലീസ് മാത്രം ഇരുപത്തഞ്ചോളം ഇത്തരം ‘മിന്നൽ ബൈക്കുകൾ’ പിടിച്ചെടുത്തു. കഴിഞ്ഞ 2 ദിവസങ്ങളിൽ പിടിയിലായത് 5 എണ്ണം.

കൂട്ടമായി കറക്കം

അവധി ദിവസങ്ങളിലും രാത്രിയിലും നമ്പർ പ്ലേറ്റ് മറ്റുള്ളവർക്കു തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ മാറ്റുകയാണു ചെയ്യുന്നത്. രണ്ടിലധികം യാത്രക്കാരുള്ളതും സൈലൻസർ കേടു വരുത്തി വലിയ ശബ്ദമുണ്ടാക്കിയുമാണു ന്യൂജൻ യുവാക്കളുടെ ചെത്തിപ്പറക്കൽ. റോഡ് ക്യാമറയിൽ പെട്ടാൽ പിടിക്കപ്പെടാതിരിക്കാനാണു നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നതും ചിലപ്പോൾ അഴിച്ചു മാറ്റുന്നതും. റോഡ് ക്യാമറകൾ വന്നതോടെ റോഡിലുള്ള മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കാര്യമായി കുറഞ്ഞതും ഇത്തരക്കാർക്കു ഗുണകരമായി.

നമ്പർ പ്ലേറ്റിന് മാസ്ക്

ബൈക്കിന്റെ നമ്പർ പ്ലേറ്റിനു കറുത്ത മാസ്കിടുന്നതു വ്യാപകമാണ്. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ബൈക്ക് പരിയാരം പൊലീസ് പരിശോധിച്ചപ്പോൾ മാസ്ക് ഉപയോഗിച്ചു നമ്പർ പ്ലേറ്റ് മറച്ചതായി കണ്ടത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് ഈ ബൈക്ക് ഓടിച്ചത്.

വേഗം കൂടുമ്പോൾ മറയും

അമിതവേഗത്തിൽ പോകുമ്പോൾ നമ്പർ പ്ലേറ്റ് ക്യാമറയിൽ പതിയാതിരിക്കാനുള്ള സംവിധാനം ബൈക്കിൽ ഘടിപ്പിക്കുന്നതായും പരിയാരം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ഹാൻഡിലിലെത്തുന്ന കേബിൾ വഴി, നമ്പർ പ്ലേറ്റ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുകയാണ്. വേഗം കുറയുമ്പോൾ, നമ്പർ പ്ലേറ്റ് യഥാസ്ഥാനത്തേക്കു താഴ്ത്തും.

പിഴ അടയ്ക്കാം, വണ്ടി താ

‘സാറെ , സാറു പറയുന്ന പിഴ അടയ്ക്കാം വേഗം വാഹനം വിട്ടു തരണം’. ട്രാഫിക് നിയമം തെറ്റിച്ചതിനു ബൈക്ക് പിടിച്ചാൽ പൊലീസുകാരോടുള്ള യുവാക്കളുടെ ആദ്യ പ്രതികരണമാണിത്. വീട്ടുകാരെ അറിയിക്കരുതെന്ന അഭ്യർഥനയുമുണ്ട്.

പിറകിൽ പൊലീസ് വരില്ലല്ലോ

ട്രാഫിക് നിയമം തെറ്റിക്കുന്നതുകണ്ടാലും അമിതവേഗത്തിലായാലും പിറകെ പൊലീസ് വരില്ലെന്ന തെറ്റിദ്ധാരണയുണ്ട് നിയമലംഘകർക്ക്.

‌ബൈക്ക് അപകടത്തിൽപ്പെട്ടാൽ പൊലീസുകാർ പഴി കേൾക്കേണ്ടി വരുന്നതിനാൽ, പിറകെ വരില്ലെന്നാണിവരുടെ വിശ്വാസം.

കവർച്ചകളിൽ പ്രതികളെ തിരിച്ചറിയുന്നതു റോഡ് ക്യാമറകളിലോ സിസിടിവിയിലോ പതിഞ്ഞ വാഹനത്തിന്റെ ദൃശ്യങ്ങളിൽ നിന്നു കൂടിയാണ്. നമ്പർ പ്ലേറ്റ് മറക്കുന്നതും മാറ്റുന്നതും ചെറിയ തലവേദനയല്ല, പൊലീസിനുണ്ടാക്കുക.


Share our post

Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ കയറുന്നതിനിടെ വീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: തിരുനെൽവേലി-ദാദർ എക്സ്പ്രസിൽ (22630) നിന്ന് ഇറങ്ങിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വിണ് മരിച്ചു. പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിൽ വീണ് മഹാരാഷ്ട്ര നവി മുംബൈ സ്വദേശി ചവാൻ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.39ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം.ബി-വൺ കോച്ചിൽ യാത്ര ചെയ്ത ചവാൻ വണ്ടി കണ്ണൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ പുറത്തിറങ്ങുകയും തുടർന്ന് വണ്ടി പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയായിരുന്നു.റെയിൽവേ പോലീസും ആർ പി എഫും ചേർന്ന് ചവാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മധുരയിൽ നിന്ന് പൻവേലിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ നടന്ന രണ്ടാമത്തെ അപകടമാണിത്.ഇന്നലെ പുലർച്ചെ 1.09-ന് മംഗള എക്സ്പ്രസിൽ കയറാൻ ശ്രമിക്കെ പിടിവിട്ട് വീണ യാത്രക്കാരന് ഗുരുതര പരുക്കേറ്റു. മട്ടന്നൂർ ഉളിയിൽ സ്വദേശി മുഹമ്മദ് അലിക്കാണ്‌ (32) പരുക്ക്. പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ മുഹമ്മദ് അലിയുടെ കാലുകൾ അറ്റു. നിസാമുദ്ദീനിൽ നിന്ന്‌ പുറപ്പെട്ട് എറണാകുളത്തേക്ക് പോകുന്ന മംഗള എക്സ്പ്രസിൽ (12618) കണ്ണൂരിൽ നിന്ന് കയറുന്നതിന് ഇടെയാണ് അപകടം.ആർ.പി.എഫ്, റെയിൽവേ പോലീസ് എന്നിവർ ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Kannur

കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം

Published

on

Share our post

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ – കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോ​ഗ്യതയും അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോ​ഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോ​ഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41ആണ് പ്രായപരിധി. അംഗീകൃത വയസ്സിളവ് ബാധകം. 27900-63700 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി ഏഴിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Kannur

ട്രെയിനിൽ കയറുന്നതിനിടെ വീണ് ഉളിയിൽ സ്വദേശിയുടെ കാൽ പൂർണമായി അറ്റു

Published

on

Share our post

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ സ്വദേശി മുഹമ്മദലിയെ (32) ആണ് ഗുരുതര പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് സംഭവം.മുഹമ്മദലിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാൽ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക്
പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!