Connect with us

Kerala

പ്ലസ്ടു കഴിഞ്ഞവര്‍ക്കും അധ്യാപകരാകാം; കേരളത്തിലെ ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍

Published

on

Share our post

അധ്യാപകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് പ്ലസ്ടു കഴിഞ്ഞാല്‍ കേരളത്തില്‍ പഠിക്കാം

എലമെന്ററി എജുക്കേഷൻ ഡിപ്ലോമ കോഴ്സ്: കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.ഐ.കൾ) നടത്തുന്ന, രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ എലെമൻററി എജുക്കേഷൻ (ഡി.എൽ.എഡ്.) പ്രോഗ്രാം നടത്തുന്നു. ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്.) കോഴ്സിന്റെ പേരാണ് ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ എന്ന് ഏതാനും വർഷങ്ങൾക്കുമുമ്പ് പുനർനാമകരണം ചെയ്തത്.

യോഗ്യത: 50 ശതമാനം മാർക്കോടെ (ഒ.ബി.സി.-45 ശതമാനം, പട്ടിക വിഭാഗം-പാസ്) കേരള ഹയർ സെക്കൻഡറി പരീക്ഷ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാരൊഴികെയുള്ളവരിൽ മൂന്നു ചാൻസിൽ കൂടുതൽ എടുത്ത് (സേവ് എ ഇയർ, ചാൻസ് ആയി പരിഗണിക്കും) യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. പ്രായം 17-നും 33-നും ഇടയ്ക്കായിരിക്കണം. ഒ.ബി.സി.ക്കാർക്ക് മൂന്നും പട്ടികവിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. അപേക്ഷ: ഗവൺെമൻറ്/എയ്ഡഡ് സ്ഥാപനങ്ങൾക്ക്‌ ഒരു വിജ്ഞാപനവും സ്വാശ്രയ സ്ഥാപനങ്ങൾക്ക് മറ്റൊരു വിജ്ഞാപനവും (education.kerala.gov.in) ഇറക്കും.

സീറ്റുകൾ

സ്വാശ്രയ സ്ഥാപനങ്ങളിൽ ഓരോ മീഡിയത്തിനും അനുവദിച്ച സീറ്റിൽ 50 ശതമാനം സീറ്റ് ഓപ്പൺ മെറിറ്റും 50 ശതമാനം, മാനേജ്മെൻറ് സീറ്റുമാണ്.
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന ടി.ടി.ഐ. കളിൽ 50 ശതമാനം സീറ്റുകളിൽ പൊതു മെറിറ്റ് അടിസ്ഥാനത്തിലും 50 ശതമാനം സീറ്റുകളിൽ അതതു ന്യൂനപക്ഷ സമുദായ വിഭാഗത്തിൽനിന്നും യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകും.
മൈനോറിറ്റി വിഭാഗത്തിൽ പെടാത്ത ടി.ടി. ഐ. കളിൽ 20 സീറ്റുകളിൽ മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. അർഹത നിർണയിക്കുന്ന രീതി ബന്ധപ്പെട്ട പ്രോെസ്പക്ടസിൽ വിശദീകരിച്ചിരിക്കും.
സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം മാനേജ്മെൻറ് സീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ അതത് മാനേജർമാർ നികത്തും. യോഗ്യതാ പരീക്ഷാ മാർക്കിന് 65-ഉം ഇൻറർവ്യൂ മാർക്കിന് 35-ഉം ശതമാനം വെയ്റ്റേജ് നൽകിയാണ് പ്രവേശന അർഹത നിർണയിക്കുന്നത്.
ഗവൺമെന്റ്‌/എയ്ഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും ഒന്നു വീതം റവന്യൂ ജില്ലയിലേക്കേ ഒരാൾക്ക് അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന റവന്യൂ ജില്ലയിൽ, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, മുൻഗണന നിശ്ചയിച്ച് അപേക്ഷയിൽ നൽകണം.
ഡിപ്ലോമ ഇൻ എലെമൻററി എജുക്കേഷൻ ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം കോഴ്സുകൾ, ഹിന്ദി (സ്വാശ്രയം) കോഴ്സുകളും ഉണ്ട്. വിശദാംശങ്ങൾ അടങ്ങുന്ന ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ/പ്രോസ്പെക്ടസ് education.kerala.gov.in ൽ ലഭ്യമാക്കും.
നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്
കേരളത്തിലെ മൂന്നു സർക്കാർ, ഒൻപത് സർക്കാർ അംഗീകൃത സ്വാശ്രയ, പ്രീ പ്രൈമി ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (പി.പി.ടി.ടി.ഐ.) രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സിന്‌(മുമ്പ് പ്രീ -പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു) നടത്തുന്നു. ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ, 45 ശതമാനം മാർക്കോടെ (ഒ.ബി.സി.-43 ശതമാനം, പട്ടിക വിഭാഗം – യോഗ്യതാ കോഴ്സ് ജയിച്ചാൽ മതി) ജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് ഹയർ സെക്കൻഡറി മാർക്ക് വ്യവസ്ഥ ബാധകമല്ല.

സ്ഥാപനങ്ങളുടെ പട്ടിക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം education.kerala.gov.in ൽ ലഭ്യമാക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർ (പട്ടിക വിഭാഗക്കാർ ഒഴികെ), അതത് സ്ഥാപനത്തിന്റെ മാനേജരുടെ പേരിൽ എടുത്ത 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൂടിെവക്കണം.


Share our post

Kerala

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല

Published

on

Share our post

പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2025-’26 അധ്യയനവര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ www.stmrs.in -ലൂടെ ഫെബ്രുവരി 10-നകം സമര്‍പ്പിക്കണം.രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍/ പ്രോജക്ട് ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡിവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ വയനാട് പൂക്കോട്, ഇടുക്കി പൈനാവ്, പാലക്കാട് അട്ടപ്പാടി എന്നീ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ (സി.ബി.എസ്.ഇ. – ഇംഗ്ലീഷ് മീഡിയം) ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയും മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ നടത്തും. പ്രവേശനത്തിന് വരുമാനപരിധി ബാധകമല്ല.


Share our post
Continue Reading

Kerala

അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪

Published

on

Share our post

പാലക്കാട്: അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു.

ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.


Share our post
Continue Reading

Kerala

വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം; സർക്കാർ നയം അറിയിക്കണമെന്ന് ഹൈക്കോടതി

Published

on

Share our post

കൊച്ചി: കാട്ടുപന്നി ശല്യം പരിഹരിക്കാനുളള വിഷയത്തിൽ എന്താണ് നയമെന്ന് വനം വകുപ്പ് മറുപടി നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജനവാസ മേഖലയില്‍ കയറി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ എന്ത് നടപടിയാണ് എടുത്തതെന്ന് അറിയിക്കണം.കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാവുന്നതാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ കാട്ടുപന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കാവുന്നതാണ്. യോഗ്യരായവരെ ഇതിനായി കണ്ടെത്തണം. തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!