പോക്സോ കേസ്: കണ്ണൂരിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

കണ്ണൂർ :വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ആലക്കോട് വെള്ളാട്ടെ പി.ആര്‍ ഷിജുനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 24ന് രാവിലെ പെൺകുട്ടി സ്‌കൂളിലേക്ക് വരുമ്പോഴാണ് സംഭവം.
ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന തവക്കൽ ബസിലെ കണ്ടക്ടറായ ഷിജു ബസിൽ വച്ച് പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയിരുന്നു.
പെൺകുട്ടി വിവരം അധ്യാപകരോട് പറയുകയും അവർ ബന്ധുക്കളെ വിവരം അറിയിച്ച് പരാതി നൽകുകയുമായിരുന്നു. തുടർന്ന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.