എം.ഡി.എം.എ.യുമായി മട്ടന്നൂർ സ്വദേശി മാനന്തവാടിയിൽ അറസ്റ്റിൽ

മാനന്തവാടി : ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ ചാവശ്ശേരി അർഷീന മൻസിലിൽ കെ.കെ. അഫ്‌സലി(25)നെയാണ് മാനന്തവാടി എസ്.ഐ. ടി.കെ. മിനിമോൾ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി മാനന്തവാടി നാലാംമൈലിൽ നടത്തിയ പരിശോധനയിലാണ് അഫ്‌സൽ പിടിയിലായത്.
7.55 ഗ്രാം എം.ഡി.എം.എ. ഇയാളിൽനിന്ന് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ. കെ.കെ. അഷ്റഫും പരിശോധനയിൽ പങ്കെടുത്തു. മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) അഫ്‌സലിനെ റിമാൻഡ് ചെയ്തു.