ഉളിക്കൽ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു

ഉളിക്കൽ : ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിലെ സ്ഥാനാർഥികൾ മുഴുവൻ വിജയിച്ചു. എസ്.ടി. വിഭാഗം സ്ഥാനാർഥി നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ വയത്തൂർ യു.പി. സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി പാർട്ടി സ്ഥാനാർഥികളാണ് എതിരായി മത്സരിച്ചത്. ദീർഘകാലമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. പ്രസിഡന്റായി അഡ്വ. ടി.എ.ജസ്റ്റിനെ തിരഞ്ഞെടുത്തു.