കൊളക്കാട്ടിൽ ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

Share our post

പേരാവൂർ: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നും ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്.ഭാര്യ: വത്സ.മക്കൾ: ആശ,അമ്പിളി.സിസ്റ്റർ.അനിത മൃതദേഹം പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!