കണ്ണൂർ സർവകലാശാല യൂണിയൻ സാഹിത്യോത്സവം ഇന്ന് തുടങ്ങും

കണ്ണൂർ : കണ്ണൂർ സർവകലാശാലാ യൂണിയൻ നേതൃത്വം നൽകുന്ന സാഹിത്യോത്സവം തിങ്കളാഴ്ച താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ആരംഭിക്കും. മൂന്ന് ദിവസത്തെ പരിപാടികൾ തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് രണ്ടിന് കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടികളിൽ പ്രശസ്തരായ എഴുത്തുകാരും ഗവേഷകരും ചിന്തകരും പങ്കെടുക്കും.
പരിപാടികളിൽ വിദ്യാർഥികൾക്ക് പുറമെ പൊതു ജനങ്ങൾക്കും പങ്കെടുക്കാം. തത്‌സമയ രജിസ്ട്രേഷനും സൗകര്യമുണ്ട്.