റേഷന്‍ കടകള്‍ വഴി പത്ത് രൂപക്ക് കുപ്പിവെള്ളം; സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി പത്ത് രൂപക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെ.ഐ.ഐ.ഡി.സി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷന്‍കടകള്‍വഴി പത്ത് രൂപക്ക് വില്‍പ്പന നടത്തുക.
കെ.ഐ.ഐ.ഡി.സി.യുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലാണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്. വിതരണത്തിനായി കെ.ഐ.ഐ.ഡി.സി.യുമായി ഉടന്‍ ധാരണാപത്രം ഒപ്പുവയ്ക്കും. എട്ട് രൂപ നിരക്കില്‍ കെ.ഐ.ഐ.ഡി.സി കുപ്പിവെള്ളം റേഷന്‍ കടകളില്‍ എത്തിച്ച് നല്‍കണം.