Connect with us

Kannur

കണ്ണൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 28ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നു.

രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ കുറവ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇ-മെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐ.ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്ന് നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610, 6282942066.


Share our post

Kannur

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

Published

on

Share our post

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ആയിരിക്കും ക്ലാസുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. ഫോണ്‍: 7994449314


Share our post
Continue Reading

Kannur

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം

Published

on

Share our post

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246


Share our post
Continue Reading

Kannur

മാലിന്യംതള്ളൽ കേന്ദ്രമായി ചെടിച്ചട്ടികൾ; സ്ഥാപിച്ചത് ടൗൺ സുന്ദരമാക്കാൻ

Published

on

Share our post

ചെറുപുഴ: ചെടിച്ചട്ടികൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറി. ചെറുപുഴ ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടകളാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത്. ശ്രേയസ്സ് ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചു ടൗൺ സൗന്ദര്യവൽക്കരിച്ചത്.സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗൺ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള സംരക്ഷണ വേലിയിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചത്.സംരക്ഷണ വേലിയിൽ സ്ഥാപിച്ച ചെടികൾ വെള്ളം ഒഴിച്ച് സംരക്ഷിക്കാൻ അതാതിടങ്ങളിലെ വ്യാപാരികളെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ ചിലയിടങ്ങളിൽ വെള്ളം ഒഴിക്കാതെ വന്നതോടെ ചെടികൾ ഉണങ്ങി നശിക്കാൻ തുടങ്ങി.ഇതോടെ ചെടിച്ചട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. വെള്ളം ഒഴിക്കാത്തതാണു ചെടികൾ ഉണങ്ങി നശിക്കാൻ കാരണമായത്.വെള്ളം ലഭ്യമല്ലാത്തതാണു ചെടികൾ നനയ്ക്കുന്നതിനു തടസ്സമായതെന്നു പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!