അനാശാസ്യം നടക്കുന്നുവെന്ന് പരാതി: തലശേരിയിൽ മസാജ് പാർലർ പൊലീസ് പൂട്ടിച്ചു

തലശേരി : എൻ.സി.സി റോഡിൽ പ്രവർത്തിച്ചിരുന്ന ലോട്ടസ് സ്പായെന്ന പേരുള്ള ആയുർവേദ മസാജ് പാർലർ അടപ്പിച്ചതായി തലശേരി ടൗൺ പൊലീസ് അറിയിച്ചു. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത ആറ് ഇതര സംസ്ഥാനക്കാരായ യുവതികൾക്ക് തിരിച്ചറിയൽ കാർഡോ മസാജ് ചെയ്യുന്നതിനുള്ള മതിയായ യോഗ്യതയോയില്ലെന്നു അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
റെയ്ഡ് നടക്കുമ്പോൾ അർധ നഗ്നനായ ധർമടം സ്വദേശിയായ യുവാവ് ഇവിടെ മസാജിനായി കിടന്നിരുന്നുവെന്നും ഇയാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ലോട്ടസ് സ്പായിൽ ആയുർവേദ മസാജിന്റെ മറവിൽ അനാശാസ്യം നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് തലശേരി സബ് കലക്ടറുടെ നിർദ്ദേശപ്രകാരം തലശേരി ടൗൺ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.