അപകടത്തിൽ പരുക്കേറ്റയാൾക്ക് രക്ഷകരായി ബസ് ജീവനക്കാർ

പരിയാരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നയാളെ സ്വകാര്യ ബസിൽ രക്ഷിച്ച് ജീവനക്കാർ. ദേശീയപാത പരിയാരത്ത് ബൈക്ക് അപകടത്തിൽ പരുക്കേറ്റു രക്തം വാർന്നു റോഡിൽ കിടക്കുകയായിരുന്ന പിലാത്തറ ചുമടുതാങ്ങി പത്മനാഭനെയാണ് (65) എക്‌സോട്ടിക്, ഫാത്തിമാസ് എന്നീ സ്വകാര്യ ബസിലെ ജീവനക്കാരായ അനൂപ്, ഷിന്റോ, സുധീഷ്, ലിപിൻ, ജിജീഷ്, നിധിൻ എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാവിലെ 10ന് പരിയാരം ഏമ്പേറ്റ് വച്ച് പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ് ജീവനക്കാരാണു റോഡിൽ വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ പത്മനാഭനെ കണ്ടത്. ഇതേ സമയത്ത് കണ്ണൂരിൽ നിന്നു പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ് ജീവനക്കാരും ചോർന്നു ഫാത്തിമാസ് ബസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പത്മനാഭൻ അപകടനില തരണം ചെയ്തു.