പറശ്ശിനി പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

Share our post

പറശ്ശിനിക്കടവ്:പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഡിസംബർ രണ്ടിന് ശനി രാവിലെ 8.30ന് ശേഷം പരമ്പരാഗത രീതിയിൽ മാടമന തമ്പ്രാക്കളുടെ നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റും. ഇതിന് മുന്നോടിയായി മടപ്പുരയിലെ വിവിധ പാരമ്പര്യ അവകാശികളുടെ സമർപ്പണ ചടങ്ങുകൾ നടക്കും.

അവകാശികളായ പെരുവണ്ണാൻ, പെരുന്തട്ടാൻ, പെരുംകൊല്ലൻ, വിശ്വകർമൻ, മൂശാരി എന്നിവരുടെ നേതൃത്വത്തിൽ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകൾ, സ്വർണം, വെള്ളി ആഭരണങ്ങൾ, തിരുവായുധങ്ങൾ എന്നിവ സമർപ്പിക്കുന്ന ചടങ്ങുകളാണ് പ്രധാനം.

ഇതിന്റെ അണിയറ ഒരുക്കങ്ങൾ മടപ്പുര സന്നിധിയിൽ പുരോഗമിക്കുകയാണ്. പെരുവണ്ണാന്മാരുടെ നേതൃത്വത്തിൽ അണിലങ്ങളും തിരുമുടിയും ഒരുക്കുന്ന തിരക്കിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!