സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്; ബിരുദധാരികള്‍ക്ക് അവസരം | പ്രതിഫലം 50,000 രൂപ

Share our post

കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയന്‍സ് വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്.

അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിര്‍മിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തില്‍ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷ director.siep@kerala.gov.in ലേക്കോ, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപെഡിക് പബ്ലിക്കേഷന്‍സ്, ജവഹര്‍ സഹകരണ ഭവന്‍, പത്താം നില, ഡി.പി.ഐ ജങ്ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ തപാലിലോ അയയ്ക്കണം. അവസാന തീയതി നവംബര്‍ 27.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!