എട്ടികുളം ബീച്ചിൽ നിന്ന് 23 ഗ്രാം എം.ഡി.എം.എ പിടികൂടി

പയ്യന്നൂർ: രാമന്തളി ഗ്രാമ പഞ്ചായത്തിലെ എട്ടിക്കുളം ബീച്ചിൽ പയ്യന്നൂർ പൊലീസ് നടത്തിയ പരിശോധനയിൽ 23 ഗ്രാം എം.ഡി.എം.എ. പിടികൂടി. സംഭവത്തിൽ ഒരാൾക്കെതിരേ പൊലിസ് കേസെടുത്തു.കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെയാണ് ബീച്ചിന് സമിപത്തെ താത്‌കാലിക ഷെഡിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
പയ്യന്നൂർ എസ്.ഐ എം.വി.ഷിജു, സീനിയർ സി.പി.ഒ പി.ബിനേഷ്, എ.ജി.അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഷെഡിൽ എം.ഡി.എം.എ കൊണ്ടു വെച്ചയാളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പൊലീസ്. അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങളുടെ വിലയുള്ള മയക്കുമരുന്നാണ് എം.ഡി.എം.എ. എട്ടിക്കുളം കേന്ദ്രീകരിച്ച് മയക്കുമരുന്നു ലോബി പ്രവർത്തിക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു .