തളിപറമ്പ് നഗരത്തെ ഞെട്ടിച്ച് സാമുഹ്യ വിരുദ്ധരുടെ അക്രമം: സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കണ്ണൂർ : തളിപറമ്പ് നഗരത്തെ ഞെട്ടിച്ച് സാമുഹ്യ വിരുദ്ധരുടെ അക്രമം.തളിപ്പറമ്പ് നഗരത്തിലെ മന്നയിൽ ബേക്കറിയിലും, കഫേയിലും സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മന്നയിലെ സ്പിന്നി കഫേ, മിംസ് ബേക്കറിയിലുമാണ് വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ അക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത് സ്പിന്നി കഫേയിൽ സ്ഥാപനം അടിച്ചു തകർക്കുകയും ജീവനക്കാരെ അക്രമിക്കുകയും ചെയ്തു.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മുഹമ്മദ്, ഇജാസ്, മഹമ്മൂദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കഫേ ഷോപ്പിനും, ഇർഷാദിൻ്റെ ഉടമസ്ഥതയിലുള്ള ബേക്കറിക്കും നേരെയുമാണ് അക്രമം നടന്നത്.ഷോപ്പിലെ ഫർണിച്ചറുകളും ഗ്ലാസ് ജഗുകളും എറിഞ്ഞുടച്ചു.
കർട്ടൻ വലിച്ചു കീറുകയും അടുക്കള സാധനങ്ങൾ മുഴുവൻ നശിപ്പിക്കുകയും ചെയ്തു. ഇരുകടകളിലെയും പരിസരത്തെയും സി.സി.ടി.വി ക്യാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ് സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തിട്ടുണ്ട്.