Kannur
‘പരാതി പുസ്തകം’; ഉപഭോക്താക്കളിലേക്ക് വാട്‌സാപ്പില്‍ പാലമിട്ട് കെ.എസ്.ഇ.ബി ചാലോട് സെക്ഷന്‍

കണ്ണൂർ: “നിടുകുളം ഭാഗത്ത് കറന്റില്ല..” “നിടുകുളം ഭാഗത്ത് എച്ച്.ടി.ലൈൻ തകരാറിലാണ്. ഏതാണ്ട് ഉച്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പറ്റൂ. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു..”
വൈദ്യുതി ഉപഭോക്താവും വൈദ്യുതിവകുപ്പ് ജീവനക്കാരനും തമ്മിലുള്ള ആശയവിനിമയമാണിത്. വൈദ്യുതി മുടങ്ങിയതിൽ ആശങ്കപ്പെട്ട് പോസ്റ്റിട്ടയാൾക്ക് തത്ക്ഷണം വാട്സാപ്പ് ഗ്രൂപ്പിൽ മറുപടിയിടുന്ന ജീവനക്കാരൻ.
മറ്റ് ജീവനക്കാരെ അപേക്ഷിച്ച് സ്ഥാനത്തും അസ്ഥാനത്തും നിരന്തരം പഴികേൾക്കുന്നവരാണ് വൈദ്യുതിവകുപ്പ് ജീവനക്കാർ. വിളിച്ചാൽ ഫോണെടുക്കില്ല, കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തില്ല… ഇങ്ങനെ പോകുന്നു ഇവരെക്കുറിച്ചുള്ള പൊതുജനത്തിന്റെ പരാതികൾ.
എന്നാൽ പരാതികളിൽനിന്ന് ഒളിച്ചോടാതെ വൈദ്യുതി ബോർഡ് തന്നെ ഉപഭോക്താക്കളുടെ ക്ഷേമത്തിനായി ഒരു വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കിയാലോ. കെ.എസ്.ഇ.ബി. ചാലോട് സെക്‌ഷൻ അധികൃതരാണ് ഇത്തരത്തിലൊരു കൂട്ടായ്മയുണ്ടാക്കിയത്. ‘കെ.എസ്.ഇ.ബി. ചാലോട് പരാതിപുസ്തകം’ എന്നാണ് ഗ്രൂപ്പിന്റെ പേര്.
സെക്‌ഷൻ പരിധിയിലെ 534 പേരാണ് ഗ്രൂപ്പിലുള്ളത്. അസി. എൻജിനീയർ എം.പ്രശാന്ത്, സബ് എൻജിനീയർമാരായ കെ.പി.നിധിൻ, ടി.സി.പുഷ്പരാജൻ എന്നിനരാണ് ഗ്രൂപ്പ് അഡ്മിൻമാർ. വൈദ്യുതിമുടക്കം സംബന്ധിച്ചുള്ള അറിയിപ്പുകളാണ് പ്രധാനമായും ജീവനക്കാർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്. കാറ്റിലും മഴയിലും വൈദ്യുതി വിച്ഛേദിക്കപ്പെടുക, വൈദ്യുതിലൈൻ പൊട്ടിവീഴുക, ലൈനിൽ മരം പൊട്ടിവീഴുക, വണ്ടിയിടിച്ച് തൂണിന് കേടുപാട് പറ്റുക തുടങ്ങിയ വിവരങ്ങൾ നാട്ടുകാരും കൈമാറും. ഇതിലൂടെ അപകടമൊഴിവാക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും.
വൈദ്യുതത്തൂൺ കാട് മൂടിയതിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഗ്രൂപ്പിലിടാനും നാട്ടുകാർ ശ്രദ്ധിക്കുന്നു. ഇലക്ട്രീഷ്യന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകളും ‘ചാലോട് കെ.എസ്.ഇ.ബി.’ എന്ന പേരിൽ ഫെയ്സ് ബുക്ക് പേജുമുണ്ട് ഇവരുടേതായി.
ഏറെ സൗകര്യപ്രദം
വൈദ്യുതി മുടങ്ങുന്ന വിവരം നേരത്തേ ഗ്രൂപ്പിലിടുന്നത് അംഗങ്ങൾക്ക് ഏറെ സൗകര്യപ്രദമാണ്. അവർക്ക് മുൻകൂട്ടി കാര്യങ്ങൾ ചെയ്തുതീർക്കാനാകും. നാട്ടുകാർ ഇടുന്ന പോസ്റ്റുകളിലൂടെ അപകടങ്ങൾ പെട്ടെന്ന് അറിയാനും കാര്യക്ഷമമായി പരിഹാരം കാണാനും സാധിക്കുന്നു
എം.പ്രശാന്ത്,അസി. എൻജിനീയർ
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്