എല്ലാ റേഷൻ ലോറിയും ജി.പി.എസ് പരിധിയിൽ; വഴി മാറിയാൽ പിടിവീഴും

Share our post

സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ കയറ്റിപ്പോകുന്ന 1700ൽ പരം വാഹനങ്ങൾ ഒടുവിൽ ജി.പി.എസ് ഘടിപ്പിച്ച വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്റ് (വി.ടി.എഫ്.എം.എസ്) സോഫ്റ്റ്‌വെയറിന്റെ നിരീക്ഷണത്തിലായി. ഇതു കൃത്യമായി നടപ്പാക്കിയാൽ മാത്രമേ ഒക്ടോബർ മുതൽ റേഷൻ സാധനങ്ങളുടെ ട്രാൻസ്പോർട്ട് ചെലവ് നൽകൂ എന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണിത്.

സെപ്റ്റംബറിൽ കേരളം സന്ദർശിച്ച കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, കേന്ദ്രം സംസ്ഥാനത്തിനു കത്തെഴുതിയത്.

ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്ക്  സാധനങ്ങളുടെ ‘വാതിൽപ്പടി’ വിതരണച്ചുമതലയുള്ള സപ്ലൈകോയ്ക്കാണ് വി.ടി.എഫ്.എം.എസ് നിരീക്ഷണച്ചുമതല. വാഹനങ്ങൾ സ്വകാര്യ ഗോഡൗണുകളിലേക്ക് ‘വഴിമാറി’ സഞ്ചരിച്ച് സാധനങ്ങളിൽ തിരിമറി നടത്തുന്നത് തടയുകയാണ് ലക്ഷ്യം. നിശ്ചിത റൂട്ടിൽ നിന്നു മാറി സഞ്ചരിച്ചാൽ റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ തുടങ്ങിയവർക്ക് മുന്നറിയിപ്പ് സന്ദേശം ഫോണിൽ ലഭിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയ പ്രതിനിധികൾക്കും ആവശ്യമെങ്കിൽ വാഹനങ്ങൾ നിരീക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!