മണത്തണ-പേരാവൂർ യു.പി.സ്‌കൂൾ പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച

Share our post

പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂൾ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച സ്‌കൂളിൽ നടക്കും.

രാവിലെ പതിനൊന്നിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പൂർവ അധ്യാപകരെ ആദരിക്കൽ, പൂർവ പി.ടി.എ-മദർ പി.ടി.എ പ്രസിഡന്റുമാരെ ആദരിക്കൽ, സ്‌കൂൾ ശതാബ്ദി ലോഗോ പ്രകാശനം , പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയുണ്ടാവും.രാവിലെ 9.30 മുതൽ രജിസ്‌ട്രേഷൻ.

പത്രസമ്മേളനത്തിൽ പ്രഥമാധ്യാപിക ഇൻ ചാർജ് പി.ബി.രാധാമണി, പി.ടി.എ.പ്രസിഡന്റ്കെ.ടി.മുഹമ്മദ് മുസ്തഫ, മദർ പി.ടി.എ പ്രസിഡന്റ് റീജി റെന്നി, വി.ഷീബ, റെന്നി വർഗീസ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!