മൈസൂരു -മാനന്തവാടി -കണ്ണൂർ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാക്കാൻ നിവേദനം

ഇരിട്ടി: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ പൂർത്തി യായ സാഹചര്യത്തിൽ മൈ സൂരു-മാനന്തവാടി-കോഴിക്കോ ട്-മലപ്പുറം ദേശീയപാതയുടെ ഒരുഭാഗം മാനന്തവാടിയിൽ നി ന്ന് കൊട്ടിയൂർ വഴി കണ്ണൂരിലേക്ക് നിർമിക്കണമെന്ന് മൈസൂരു -മാനന്തവാടി-കണ്ണൂർ എക്സ്പ്രസ് ഹൈവേ കർമസമിതി നവകേരളം സദസ്സിൽ നിവേദനം നൽകി.
ഇതിന് കൊട്ടിയൂർ അമ്പായത്തോട് 44-ാം മൈൽ ചുരമില്ലാ ബദൽപാത നിർമിക്കണം.മൈസുരുവിനെയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, ഏഴിമല നാവിക അക്കാദമി, അഴീക്കൽ തുറമുഖം എന്നിവയെയും ബന്ധിപ്പിച്ച് ദേശീയപാത വന്നാൽ വൻ തോതിലുള്ള ചരക്ക് ഗതാഗതത്തിനും തീർഥാടന ടൂറിസത്തിനും ഗുണകരമാകും. വാണിജ്യ വ്യാവസായിക, വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയ്ക്കും വഴിതെളിക്കും. കമ്മറ്റി കൺവീനർ ബോബി സിറിയക്കാണ് നിവേദനം നൽകിയത്.