ജയിലിനകത്തേക്ക് മയക്കുമരുന്ന് എറിഞ്ഞ യുവാവ് അറസ്റ്റിൽ

കണ്ണൂർ : സ്പെഷ്യൽ സബ്ജയിലിനകത്തേക്ക് മയക്കുമരുന്ന് എറിഞ്ഞുകൊടുത്ത യുവാവ് പിടിയിൽ. കക്കാട് കൊയിലോത്ത് ഹൗസിൽ സി.പി.സജിറിനെ (24) യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാവിലെ ജില്ലാ സ്പെഷ്യൽ സബ് ജയിലിന്റെ മതിലിനു സമീപത്തു നിന്ന് ജയിലിനകത്തേക്ക് ബീഡിക്കെട്ടുകൾ വലിച്ചെറിയുന്നതിനിടയിലാണ് സജീർ പിടയിലായത്. ഇയാളിൽ നിന്ന് 40 പാക്കറ്റ് ബീഡി, 2.15 ഗ്രാം ഹാഷിഷ് ഓയിൽ, ലൈറ്റർ എന്നിവയും കണ്ടെടുത്തു.
സ്പെഷ്യൽ സബ് ജയിലിലെ തടവുകാരനായ കക്കാട് സ്വദേശി ജുസൈനിന് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് സജീർ പോലീസിനോട് പറഞ്ഞു. ജയിൽ സുപ്രണ്ടിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.