മട്ടന്നൂർ പരിയാരം സുബ്രഹ്‌മണ്യ സ്വാമി മഹാവിഷ്ണു ക്ഷേത്ര ഊട്ട് മഹോത്സവം

മട്ടന്നൂര്‍: പരിയാരം സുബ്രഹ്‌മണ്യ സ്വാമി മഹാവിഷ്ണു ക്ഷേത്ര തൃക്കാര്‍ത്തിക ഊട്ട് മഹോത്സവം ഈ മാസം 25 മുതല്‍ 27 വരെ നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ മണക്കല്‍ കുബേരന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
25ന് വൈകുന്നേരം 4.30 ന് കവലവറ നിറക്കല്‍ ഘോഷയാത്ര 7ന് ഇ.എം. ആദിദേവ് കൂടാളി ആധ്യാത്മിക പ്രഭാഷണം നടത്തും. 8ന് തായമ്പക, 9.30ന് വില്‍കലാമേള എന്നിവയും 26ന് രാവിലെ ഒൻപതിന് അക്ഷര ശ്ലോക സദസ്സ്, 7ന് തായമ്പക, 9ന് തിരുവാതിര, നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറും.
27ന് ഉച്ചക്ക് 12ന് വലിയ വട്ടളം പായസം, തുടര്‍ന്ന് തൃക്കാര്‍ത്തിക ഊട്ട്, 5.30 ന് തൃക്കാര്‍ത്തിക ദീപ സമര്‍പ്പണം,7ന് തായമ്പക, 8.30ന് തിടമ്പ് നൃത്തം, 9.30ന് തിരുവത്താഴ പൂജയോടെ ക്ഷേത്രോത്സവം സമാപിക്കും.