Connect with us

Kerala

വ്യാജ ഐ.ഡി കേസില്‍ അറസ്റ്റിലായവരുമായി അടുത്തബന്ധം; കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തള്ളിപ്പറയും-രാഹുല്‍

Published

on

Share our post

തിരുവനന്തപുരം: വ്യാജ ഐ.ഡി.കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. അവര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അവരെ തള്ളിപ്പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും മാധ്യമങ്ങളോടു പ്രതികരിക്കവേ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘കേസുമായി ബന്ധപ്പെട്ട് നീതിയുക്തമായ അന്വേഷണം നടക്കട്ടെ. അവര്‍ എന്റെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? എന്തെങ്കിലും നോട്ടീസ് കൊടുത്തിട്ടുണ്ടോ? അത്തരമൊരു രേഖ ഹാജരാക്കുവാന്‍ പോലീസിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. എന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വാഹനമാണ്.

കുറ്റാരോപിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് നല്‍കിയാണ് ഇത് സംഭവിക്കുന്നതെങ്കില്‍ എനിക്കും പങ്കുണ്ടെന്ന് പറയാം. കസ്റ്റഡിയിലുള്ളവര്‍ എന്റെ നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവരുമായി മികച്ച ബന്ധം എനിക്കുണ്ടെന്ന കാര്യം നേരത്തേ ഞാന്‍ പറഞ്ഞതാണ്. എന്റെ വാഹനത്തില്‍ കയറാന്‍ ആര്‍ക്കും അവകാശമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഇടക്കാലജാമ്യം അവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികളാണെന്ന് തെളിയിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും തള്ളിപ്പറയും. ഒരുകുറ്റകൃത്യത്തെയും ചേര്‍ത്തുപിടിക്കുന്ന പാരമ്പര്യം യൂത്ത് കോണ്‍ഗ്രസ്സിനോ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനോ ഇല്ല’- രാഹുല്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പറയുന്നതുപോലെ ‘എനക്കറിയില്ല’ എന്നൊന്നും താന്‍ പറയില്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുമെന്നും കേന്ദ്ര ഏജന്‍സികള്‍ വന്നാല്‍പ്പോലും സഹകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലൊക്കെ സാധാരണയായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ പലരും നെഞ്ചുവേദനയാണെന്നും പറഞ്ഞ് ക്രച്ചസില്‍ പോകുമെന്നും അദ്ദേഹം പരിഹസിച്ചു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനോജിനെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

‘ചോദ്യം ചെയ്യലിനായി ഊര്‍ജസ്വലനായിത്തന്നെ പോകും. കേസ് ചമയ്ക്കുമ്പോള്‍ അതിന്റെ അങ്ങേ അറ്റത്ത് ആരുണ്ടാകണമെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രതികരണം നടത്തിയത് കെ.സുരേന്ദ്രനാണ്. അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പ്രതികളാരാണെന്ന് പറഞ്ഞു. സുരേന്ദ്രന്‍ പറഞ്ഞ റൂട്ടിലൂടെയാണ് കേരള പോലീസ് സഞ്ചരിച്ചത്. ഞാന്‍ വ്യാജ പ്രസിഡന്റാണെന്ന് ആദ്യം പറഞ്ഞത് സുരേന്ദ്രനാണ്.

രണ്ടാമതാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനോജ് പറഞ്ഞത്. സനോജിന്റെ പാര്‍ട്ടി ചീഫ് സുരേന്ദ്രനാണോ അതോ ഗോവിന്ദന്‍ മാഷാണോ അതോ രണ്ടുപേരുമാണോ? ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പാണെന്ന് മനസ്സിലായി. അതുകൊണ്ട് ഈ വിഷയംകൊണ്ടെങ്കിലും സംഘപരിവാറിന്റെ ഒന്നാമത്തെ രാഷ്ട്രീയ രൂപം സി.പി.എം. ആണെന്ന് തിരിച്ചറിയപ്പെടുന്നതില്‍ സന്തോഷം. ഇത്തരം ആക്ഷേപങ്ങളെ ആ രീതിയില്‍ മാത്രമേ കാണുന്നുള്ളൂ. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമില്ല’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ കൈവശമുള്ള ലാപ്‌ടോപ്പില്‍ നിന്നും ഫോണുകളില്‍ നിന്നും വ്യാജ കാര്‍ഡിന്റെ കോപ്പികള്‍ ലഭിച്ചു. കാര്‍ഡുകള്‍ പരസ്പരം കൈമാറിയെന്നതിന് ഡിജിറ്റല്‍ തെളിവകള്‍ ലഭിച്ചതായും പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായും പോലീസ് അറിയിച്ചു.


Share our post

Kerala

‘പി.എം വിദ്യാലക്ഷ്മി’, ഉന്നതി വിദ്യാഭ്യാസം നേടാന്‍ കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ വായ്പ പദ്ധതി

Published

on

Share our post

ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും, നല്ല സ്കോര്‍ ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല..എന്നാല്‍ ഇന്നത്തെ കാലത്ത് അത് മാത്രം പോരാ..ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പിന്‍ബലം കൂടി വേണം. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ വര്‍ഷവും 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ സവിശേഷതകള്‍

ഈട് രഹിത, ഗ്യാരണ്ടര്‍ രഹിത വിദ്യാഭ്യാസ വായ്പ
വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ നല്‍കും, സര്‍ക്കാര്‍ 75% ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും.
8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ സബ്വെന്‍ഷന്‍ പദ്ധതി നല്‍കും.
4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും വായ്പകള്‍ ലഭിക്കും.

പി.എം വിദ്യാലക്ഷ്മി പദ്ധതിക്കുള്ള യോഗ്യത

മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം
എല്ലാ വരുമാന ഗ്രൂപ്പുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
കോഴ്സ് ഫീസും അനുബന്ധ ഫീസുകളും അനുസരിച്ചായിരിക്കും വായ്പ തുക. ഇത്തരത്തിലുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഒരു കട്ട്-ഓഫ് തുകയും നിശ്ചയിച്ചിട്ടില്ല.
മാനേജ്മെന്‍റ് ക്വാട്ട ഉള്‍പ്പെടെ ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അര്‍ഹതയില്ല.

പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായ വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഒരു അക്കൗണ്ട് സൃഷ്ടിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ‘ന്യൂ യൂസര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ നല്‍കണം
രജിസ്ട്രേഷന് ശേഷം, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
‘ലോണ്‍ ആപ്ലിക്കേഷന്‍ വിഭാഗ’ത്തിലേക്ക് പോയി വായ്പയുടെ തരം തിരഞ്ഞെടുക്കുക.
കോഴ്സിന്‍റെ പേര്, സ്ഥാപനം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
വായ്പ ലഭിക്കുന്നതിന് ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ച ശേഷം, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക.

പി.എം വിദ്യാലക്ഷ്മി പദ്ധതിയുടെ പലിശ നിരക്ക്

മറ്റ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും പിഎം-വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള വായ്പകളുടെ പലിശ. മൊറട്ടോറിയം കാലയളവ് ഒഴികെ, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലയളവ് 15 വര്‍ഷം വരെയാണ്.


Share our post
Continue Reading

Kerala

വടക്കാഞ്ചേരി റെയില്‍വേ ട്രാക്കിനരികിൽ രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Published

on

Share our post

തൃശൂര്‍: വടക്കാഞ്ചേരി എങ്കക്കാട് റയിൽവേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ആണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ശരീര അവശിഷ്ടങ്ങൾ പത്തു മീറ്റർ അകലെ വരെ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാൻ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!