Kannur
മണ്ണ് ഉപയോഗിച്ചുള്ള കൊളാഷ് മത്സരം

ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേഷണ അസി. ഡയറക്ടര്‍ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ രണ്ടിന് മണ്ണ് ഉപയോഗിച്ചുള്ള കൊളാഷ് ചിത്ര മത്സരം സംഘടിപ്പിക്കുന്നു.
വിവിധ മണ്ണിനങ്ങള്‍ ഉപയോഗിച്ചോ മണ്ണില്‍ നിറങ്ങള്‍ ചേര്‍ത്തോ ചിത്രം തയ്യാറാക്കാം. മയ്യില്‍ ഐ.എം.എന്‍.എസ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10 മുതല്‍ 12 മണി വരെയാണ് മത്സരം നടക്കുക. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പേര്, ക്ലാസ്സ്, സ്‌കൂളിന്റെ പേര് എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 712818, 8606655298. ഇ മെയില്‍: adss.kannur@gmail.com.
Kannur
കേരള സംസ്ഥാന ഖാദി ബോര്‍ഡില്‍ അവസരം

കണ്ണൂര്‍: ഫാഷന്‍ രംഗത്തെ നൂതനവും യൂത്ത് ട്രെന്‍ഡ് ഉള്‍ക്കൊള്ളുന്നതുമായ ഖാദി വൈബ്‌സ് ആന്‍ഡ് ട്രെന്‍ഡ്‌സ് ന്റെ ഡിജിറ്റല്‍ പബ്ലിസിറ്റിയുടെ ഭാഗമായി മൊബൈല്‍ വഴി സോഷ്യല്‍ കൊമേഴ്‌സ് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവജനങ്ങള്‍ക്ക് അവസരം. സ്വയം തൊഴിലവസരമായാണ് യുവതി യുവാക്കളെ തിരഞ്ഞെടുക്കുന്നത്. ഫീല്‍ഡ് വര്‍ക്ക് ഇല്ല. മൊബൈല്‍ വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിപ്പിച്ചു തരും. ഡിജിറ്റല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടെന്റുമാര്‍, ഡിജിറ്റല്‍ മാനേജ്‌മെന്റ് സിലേഴ്‌സ് എന്ന സ്വയംതൊഴില്‍ അവസരമാണ് ഒരുക്കുന്നത്. പഠിക്കുന്നവര്‍ക്കും നിലവില്‍ ജോലിയുള്ളവര്‍ക്കും പാര്‍ട് ടൈമായും അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലയ്ക്ക് പുറമേയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ രണ്ട് മണിക്കൂര്‍ സൂം വഴിയും, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് കണ്ണൂര്‍ ഖാദി ഭവനില്‍ ഏകദിന പരിശീലനവും നല്‍കും. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ തൊഴില്‍ അവസരം ഒരുക്കുകയാണ് കേരള സംസ്ഥാന ഖാദി ബോര്‍ഡ്. 20 – 40 നു ഇടയില്‍ പ്രായമുള്ള പ്ലസ് ടു കഴിഞ്ഞ എല്ലാ ജില്ലകളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് കേരള സംസ്ഥാന ഖാദി ബോര്‍ഡിന്റെ കണ്ണൂരിലെ പയ്യന്നൂര്‍ ഗാന്ധി സെന്ററിലേക്ക് ഏപ്രില്‍ 30നകം അപേക്ഷിക്കാം. ഇമെയില്‍ : dpkc@kkvib.org, വാട്ട്‌സ്ആപ്പ് നമ്പര്‍ : 9496661527, 9526127474.
Kannur
യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം

കണ്ണൂർ: മാനവിക വിഷയങ്ങളിൽ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിനായി മെയ് മാസത്തിൽ ആരംഭിക്കുന്ന 12 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് അവസരം. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ ഏപ്രിൽ 30 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 04972703130.
Kannur
തരംതിരിക്കാതെ മാലിന്യം സൂക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ

കണ്ണൂർ: ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജൈവ – അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചാൽ അയ്യായിരം രൂപ സ്‌പോട്ട് പിഴ ഈടാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്