ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

ഏച്ചൂർ : യാത്രക്കിടയിൽ കാൽനടയാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
മുണ്ടേരി ഏച്ചൂർ കോട്ടത്തിന് സമീപം പദ്‌മാലയത്തിൽ അനീഷ് (42) ആണ് മരിച്ചത്. അച്ഛൻ പദ്‌മനാഭൻ. അമ്മ വസുമതി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബിന്ദു, മനോഹരൻ, ഷനിൽ.
ബുധനാഴ്ച പുലർച്ചെ മംഗളൂരുവിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ 12-ന് വൈകീട്ട് 4.45-ഓടെ വലിയന്നൂരിലായിരുന്നു അപകടം.