13കാരനെ ലൈംഗികമായി പീഡിപ്പിച്ച മതപ്രഭാഷകൻ അറസ്റ്റിൽ

മലപ്പുറം വഴിക്കടവിൽ 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മദ്രസ്സ അധ്യാപകൻ കൂടിയായ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ എന്ന ഷാക്കിർ ബാഖവിയെ (41)യാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ലൈംഗിക അതിക്രമം തുടർന്നപ്പോൾ കുട്ടി തന്റെ സ്കൂൾ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
പ്രതിയെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും.