ഓൾ ഇന്ത്യാ പെർമിറ്റ്: പൂട്ടേണ്ടി വരുമെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : ഓൾ ഇന്ത്യാ പെർമിറ്റിന്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകൾ ദീർഘദൂര പാതകൾ കൈയടക്കിയാൽ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കെ.എസ്.ആർ.ടി.സി. വരുമാനത്തിന്റെ 60 ശതമാനവും ദീർഘദൂര ബസുകളിൽനിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സി.ക്കാണ്സർക്കാർ നൽകിയിട്ടുള്ളത്.
ഓൾ ഇന്ത്യാ പെർമിറ്റിന്റെ മറവിൽ ഇവ സ്വന്തമാക്കാനാണ് സ്വ കാര്യബസുകാർ ശ്രമിക്കുന്നതെന്ന് കോർപ്പറേഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഓടിക്കുന്ന ബസുകളുണ്ടാക്കുന്ന നഷ്ടം നികത്തുന്നത് ദീർഘദൂര ബസുകളുടെ വരുമാനത്തില ടെയാണ്. റോബിൻ ബസ് ഓടിത്തുടങ്ങിയതും യാത്രക്കാരുള്ള സമയത്താണ്.
ഈ പരീക്ഷണം വിജയിച്ചാൽ 250-ലധികം സ്വകാര്യബസുകൾ ഓൾ ഇന്ത്യാ പെർമിറ്റ് നേടി നിരത്തിലിറങ്ങാൻ സജ്ജരായി നിൽപ്പുണ്ട്. പരമാവധി യാത്രാദൂരം 140 കിലോമീറ്റർ കവിയാൻ പാടില്ലെന്ന നിബ സനകാരണം പെർമിറ്റ് നഷ്ടമായ വടക്കൻ ജില്ലകളിലെ ചില സ്വകാര്യ ബസ് ഉടമകളും റോബിന്റെ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ്.
ഇതോടെ, റൂട്ട് പെർമിറ്റ് വ്യവസ്ഥ തകരുമെന്നും സ്വകാര്യബസുകാർ തമ്മിലുള്ള സംഘർഷത്തിനിടയാക്കുമെന്നും പോലീസ് ഇന്റലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .വിദ്യാർഥി, ഭിന്നശേഷി യാത്രാ ആനുകൂല്യങ്ങളൊന്നും ഓൾ ഇന്ത്യാ പെർമിറ്റ് ബസിന് ബാധകമല്ല.