വനിതാ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾക്ക് 75 ശതമാനം സബ്‌സിഡി

Share our post

തിരുവനന്തപുരം: വനിതകളുടെ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് വൻപ്രോത്സാഹനവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷികപദ്ധതി തയ്യാറാക്കുമ്പോൾ വനിതകളുടെ എല്ലാ സംരംഭങ്ങൾക്കും 75 ശതമാനം സബ്‌സിഡി നൽകാൻ സർക്കാർ അനുവാദം നൽകി. പരമാവധി 3.75 ലക്ഷം രൂപയാണ് സബ്സിഡി. ഇതുവരെ ഗ്രൂപ്പ് സംരംഭങ്ങളിൽ ചിലതിന് പരമാവധി 50 ശതമാനമേ നൽകിയിരുന്നുള്ളൂ.

സബ്‌സിഡി ഇങ്ങനെ

* പഴം, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മൂല്യവർധിത ഉത്പന്ന സംരംഭങ്ങൾ, സംസ്കരണ യൂണിറ്റുകൾ (സ്ത്രീകളുടെ മാത്രം തൊഴിൽ ഗ്രൂപ്പിന്)-സബ്‌സിഡി 75 ശതമാനം (പരമാവധി 3,75,000 രൂപ).

* മറ്റുള്ള ഗ്രൂപ്പ് സംരംഭം (പുരുഷന്മാരും സ്ത്രീകളും ചേർന്നുള്ളതോ പുരുഷന്മാർ മാത്രമായുള്ളതോ): 50 ശതമാനം (പരമാവധി 2,50,000 രൂപ).

18 മുതൽ 59 വയസ്സുവരെയുള്ള തൊഴിൽ രഹിതരായിരിക്കണം. കുറഞ്ഞത് രണ്ടുപേർ ഉൾക്കൊള്ളുന്ന കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ, സംയുക്തസംരംഭകർ. മൂലധനച്ചെലവാണ് സബ്‌സിഡിക്ക്‌ ആധാരം.

സംരംഭം തുടങ്ങുന്നത് ബാങ്ക് വായ്പയെടുത്താണെങ്കിൽ വായ്പ അനുവദിച്ചാലുടൻ സബ്‌സിഡി കിട്ടും. അല്ലാത്തവർക്ക് പ്രവർത്തനം തുടങ്ങി അല്ലാത്തവർക്ക് പ്രവർത്തനം തുടങ്ങി മൂന്നുമാസത്തിനകവും. അക്കൗണ്ടിലെത്തുന്ന സബ്‌സിഡി തുകയ്ക്ക് പലിശ കിട്ടുമോയെന്നതിൽ വ്യക്തതയില്ല.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!