കണ്ണൂർ-റിയാദ് അധിക വിമാന സർവീസ് ഡിസംബർ ഒന്നുമുതൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ അധിക സർവീസ് ഡിസംബർ ഒന്നുമുതൽ തുടങ്ങും. വെള്ളിയാഴ്ചയാണ് സർവീസ്. പുലർച്ചെ 3.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.35-ന് റിയാദിലെത്തും.
തിരികെ പ്രാദേശികസമയം 7.35-ന് റിയാദിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05-ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സർവീസ്. നിലവിൽ ഞായറാഴ്ച മാത്രമാണ് കണ്ണൂർ-റിയാദ് സർവീസ്.