നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

Share our post

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രഭാത സദസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണ നേതൃത്വത്തിന് മുന്നില്‍ എത്തിക്കുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് ബഹിഷ്‌കരണ തീരുമാനം ശരിയല്ലെന്ന് പറഞ്ഞതതെന്നും ജോസ്ഫ് പാംപ്ലാനി വ്യക്തമാക്കി.നവകേരള സദസ് ജനങ്ങളുമായി സംവധിക്കാനുള്ള നല്ല വേദിയാണ്. പ്രതിഷേധം രാഷ്ട്രീയപരമായ കാര്യമാണ്. അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!