മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ അന്തരിച്ചു

Share our post

കൊച്ചി : കരുനാ​ഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന ആർ രാമചന്ദ്രൻ(72) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. 2016ൽ കരുനാ​ഗപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തി. കഴിഞ്ഞ തവണയും മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു.

ദീർഘകാലം സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു. മൃതദേഹം ഉച്ചയോടെ കരുനാഗപ്പള്ളിയിലെത്തിക്കും. പാർടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം നാളെ കരുനാ​ഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!